നീണ്ട താടി: പോലീസ് ഓഫീസറെ ജയിലിലടച്ചു
കുവൈറ്റ് സിറ്റി: താടി രോമങ്ങള്‍ നീട്ടി വളര്‍ത്തിയ പോലീസ് ഓഫീസറെ ജയിലിലടച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷ. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ ഫഹദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമപ്രകാരം പോലീസുകാര്‍ക്ക് ഒന്നര ഇഞ്ച് നീളത്തില്‍ മാത്രമേ താടി വളര്‍ത്താന്‍ അനുവാദമുള്ളു. അതില്‍ കൂടുതല്‍ നീളത്തില്‍ താടി വളര്‍ത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ അനുവാദം വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ശിക്ഷിക്കപ്പെട്ട മേജര്‍ അനുവാദം വാങ്ങാതെ താടി നീട്ടിവളര്‍ത്തിയതാണ് പ്രശ്‌നമായത്.
No comments:
Post a Comment