മനുഷ്യ സൃഷ്ടിപ്പ് എങ്ങനെ??
ഖുർആന് തെറ്റിയോ, അതോ യുക്തിവാദികളെന്ന് (?) പറയുന്നവർക്ക് തെറ്റിയോ????
ഖുർആനിൽ സൂറത്ത് അൽ ത്വാരീഖിൽ അല്ലാഹു പറയുന്നു,
"മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്...
അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെളളത്തില്‍നിന്നാണ്... മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം...!! (Sura 86 : Aya 5-7).
പുരുഷലിംഗത്തിൽ നിന്നും വരുന്ന ദ്രാവകമാണ് ശുക്ലം... അണ്ഡവുമായി കൂടിച്ചേർന്ന് സിക്താണ്ഡമുണ്ടാക്കാൻ പാകത്തിനുളള ദ്രാവകമാണിത്..!!
ശുക്ലത്തിൽ 2% മുതൽ 5% വരെ മാത്രമാണ് ബീജമുണ്ടാകുന്നത്... (അവലംബം താഴെ തരാം).
വൃഷ്ണത്തിൽ ഏകദേശം 64 ദിവസത്തോളമെടുത്താണ് ഓരോ ബീജാണുവും വളർന്ന് പൂർണ്ണമാക്കുന്നത്... Spermatogonium എന്ന് വിളിക്കപ്പെടുന്ന കോശം വൃഷ്ണത്തിൽ വെച്ച് ഊനഭംഗത്തിലൂടെ വിഭജിക്കപ്പെട്ട് spermatocytes ആയും, അവ വളർന്ന് spermatids ആയും, അവയ്ക്ക് വാൽ കിളിർത്തുവരികയും ചലനശേഷി കൈവരിക്കുകയും ചെയ്ത് ബീജാണുക്കളായും മാറുകയാണ് ചെയ്യുന്നത്...
പക്ഷേ ഒരു ട്വിസ്റ്റുണ്ട് - ഇങ്ങനെയുണ്ടാകുന്ന ബീജങ്ങൾ സ്ഖലനത്തിലൂടെ വരുന്ന ശുക്ല ദ്രാവകത്തിൻ്റെ ചെറിയ ഒരളവ് മാത്രമേ ഉണ്ടാകൂ, ഏകദേശം 2% മുതൽ 5% വരെ...!!
[അവലംബം: https://googleweblight.com/… ].
ഈ ചെറിയ ഒരു അളവിനകത്തെ ബീജസംഖ്യ കോടികളാണ്...
[World Health Organisation WHO Laboratory Manual for the examination of human semen and sperm-cervical].
ലോകാരോഗ്യ സംഘടനയുടെ രേഖകൾ പ്രകാരം ഒരു തവണത്തെ സ്ഖലനത്തിൽ ഏറ്റവും കുറഞ്ഞത് 4 കോടി ബീജാണുക്കളെങ്കിലുമുണ്ടെങ്കിൽ മാത്രമേ അതിനെ 'സ്വാഭാവിക ബീജസംഖ്യയായി' കണക്കാക്കാൻ കഴിയുവത്രേ...
എന്നാൽ, ആരോഗ്യവാനായ പുരുഷൻ്റെ ഒരുതവണത്തെ സ്ഖലനത്തിൽ 20 കോടിയെങ്കിലും ബീജങ്ങളുണ്ടായിരിക്കും...!! ഇനിയത് ദീർഘകാലത്തെ ഇടവേളക്ക് ശേഷമുളള സ്ഖലനമാണെങ്കിൽ 50 കോടി വരെ ആകാമെന്നാണ് കണക്ക്...!!
ഇങ്ങനെ സ്ഖലനമുണ്ടാകുമ്പോൾ വരുന്ന ബീജങ്ങളിൽ ഒന്ന് അണ്ഡവുമായി കൂടിച്ചേർന്ന് സിക്താണ്ഡമുണ്ടാവുകയും അതിൽ നിന്ന് കുഞ്ഞായി മാറുകയുമാണ് ചെയ്യുന്നത്...!!
പക്ഷേ, രസകരമായ വസ്തുത എന്തെന്നാൽ, ശുക്ലത്തിൻ്റെ ബഹുഭൂരിഭാഗവും ബീജങ്ങളല്ല; മറ്റ് ശ്രവങ്ങളാണുളളത്...!!
Encyclopedia Britannica - http://googleweblight.com/…
ഇവയിൽ പ്രധാനപ്പെട്ടതൊക്കെ seminal vesicles ഉൽപാദിപ്പിക്കുന്ന ശ്രവങ്ങളാണ്... 65% മുതൽ 75% വരെ ഈ ശ്രവങ്ങളായിരിക്കും...!!
Aminoacids, citrate, flavins, fructose, phosphorylcholine, prostaglandins, proteins, vitamin-C തുടങ്ങിയവയാണ് ഈ ശ്രവങ്ങളിലുണ്ടാവുക...
ശുക്ളാണുക്കൾക്ക് നിലനിൽക്കുവാനും സഞ്ചരിക്കാനുമുളള energy യും മറ്റുവസ്തുക്കൾക്കെതിരെ പ്രതിരോധവും നൽകുന്നത് vesicles ൽ നിന്നുളള ശ്രവങ്ങളാണ്...!!
ഈ ശ്രവങ്ങൾ കഴിഞ്ഞാൽ, പിന്നെ പ്രധാനമായിട്ട് prostate ൽ നിന്ന് ഉൽപാദിപ്പിക്കുന്ന - acid phosphatase, citric acid, fibrinolysin, prostate specific antigen, proteolytic enzymes, zinc - എന്നിവയാണ് ശുക്ലത്തിലുണ്ടാവുക... ഇത് ശുക്ല വ്യാപ്തത്തിൻ്റെ 25% മുതൽ 30% വരെ വരും...!!
[അവലംബം: ലിങ്ക് കാണുക, അതിലെ Human semen -
Bulbourethral glands ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന sialic acid, galactose, pre-ejaculate, mucus തുടങ്ങിയവയും കൂടിച്ചേർന്നാലേ ശുക്ലമാവുകയുളളൂ...
ഇത് ദ്രാവകത്തിന്റെ 1% മാത്രമേ വരികയുളളൂ, പക്ഷേ ബീജങ്ങളുടെ നിലനില്‍പില്‍ അവയ്ക്ക് കാര്യമായ, പ്രസക്തമായ പങ്കു വഹിക്കുവാനുണ്ട്...!!
അപ്പോൾ, ചുരുക്കിപ്പറഞ്ഞാൽ സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ 98 ശതമാനവും ബീജങ്ങളല്ല, മറ്റു ശ്രവങ്ങളാണെന്നർത്ഥം...!!
ശുക്ല ദ്രാവകവുമായി compare ചെയ്യുമ്പോൾ ബീജത്തിൻ്റെ അളവ് വളരെ കുറവാണ്, 2% - അല്ലെങ്കിൽ അതിൽ നിന്നും ഒരൽപ്പം കൂടുതലോ മാത്രം...
ശുക്ല ദ്രാവകം ലിംഗത്തിലൂടെ പുറത്തേക്ക് തെറിച്ച് വീഴുന്നതിനാണ് സ്ഖലനം എന്ന് പറയുന്നത്... ഉദ്ധരിക്കപ്പെടുന്ന ലിംഗത്തിൽ നിന്ന് ലിംഗനാളിയിലൂടെ കൗപേഴ്‌സ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന 'സ്നേഹദ്രവം' പുറത്തേക്ക് വരികയും ലിംഗനാളിയിലുളള മൂത്രത്തിൻ്റെ അംശം നീക്കം ചെയ്ത് ബീജങ്ങൾക്ക് അപകടമില്ലാതെ കടന്നുപോകാനുളള വഴിയൊരുക്കുന്നു...!!
ലൈംഗികബന്ധത്തിലേർപ്പെട്ട് രതിമൂർച്ചയിലെത്തുമ്പോൾ തലച്ചോറിലുളള അനുതപ്ത നാഡീവ്യവസ്ഥയുടെ നിർദ്ദേശം പ്രകാരം വൃഷ്ണങ്ങളിലുളള ബീജങ്ങൾ എപിഡിഡൈമിസിലെത്തുകയും മുകളിലേക്ക് കയറുകയും ചെയ്യുന്നു... അപ്പോൾ തന്നെ മുതുകെല്ലിന് അടിഭാഗത്ത് മുൻവശത്തുളള prostate gland ഗ്രന്ഥിയിൽ നിന്നുളള ശ്രവങ്ങൾ ഉൽപാദിപ്പിക്കപ്പെടുകയും ബീജവാഹിനിക്കുഴൽ അവസാനിക്കുന്നിടത്ത് നിന്ന് തുടങ്ങുന്ന സ്ഖലന നാളിയിലെത്തുകയും ചെയ്യുന്നു...!!
Prostate ശ്രവം ബീജങ്ങളുമായി കലരുന്നതിനോടൊപ്പം തന്നെ prostate ന് തൊട്ടുപിന്നാലായി seminal vesicle ൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ശ്രവങ്ങളും cowpers gland ഗ്രന്ഥിയിൽ നിന്നുളള ശ്രവങ്ങളും അതോടൊപ്പം കൂടിച്ചേരുന്നു...!!
ഇങ്ങനെയുണ്ടാവുന്ന ശുക്ല ദ്രാവകമാണ് സ്ഖലന നാളിയിൽ നിന്നും ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിപ്പിച്ച് വരുന്നത്....
ശുക്ലദ്രാവകം ഏതെങ്കിലുമൊരു ശരീരാവയവത്തില്‍ നിന്ന് മാത്രമായി പുറത്തുവരുന്നതല്ല,
മുതുകെല്ലിന്റെ വാലിന് മുന്‍പിലുളള seminal vesicles, prostate gland ഗ്രന്ഥി, cowpers gland ഗ്രന്ഥി എന്നിവയില്‍ നിന്നും അടിയില്‍ തൂങ്ങിക്കിടക്കുന്ന വൃഷ്ണത്തിൽ നിന്നുമായി ഉല്‍പാദിപ്പിക്കപ്പെട്ട് സ്ഖലനനാളിയിലെത്തി കൂടിച്ചേര്‍ന്നാണ് അവിടെ നിന്ന് ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിപ്പിച്ച് വരുന്നത്...!!
ലിംഗനാളിയിലൂടെ തെറിച്ചുവീഴുന്ന ശുക്ലത്തിന്റെ ചെറിയൊരു അംശമായ ഒരു ബീജം സ്ത്രീ ശരീരത്തിലെ അണ്ഡവുമായി കൂടിച്ചേര്‍ന്നുണ്ടാവുന്ന സിക്താണ്ഡം വളര്‍ന്നാണ് കുഞ്ഞുണ്ടാവുന്നത്....
അണ്ഡം എങ്ങനെയാണ് ഉണ്ടാവുന്നതെന്നുകൂടി ചിന്തിക്കൂ, ഖുർആനിൻ്റെ 'തെറിച്ചുവീഴുന്ന ദ്രാവകം' എന്ന പ്രയോഗം എത്രത്തോളം കൃത്യമാണെന്ന് മനസ്സിലാക്കാം...!!
പിന്നെ, ഇത് ശാസ്ത്ര ലോകത്തെ ഏറ്റവും വലിയ മഹാവിസ്മയങ്ങളിൽ ഒന്ന് - ആധുനീക സാങ്കേതിക വിദ്യകളിലൂടെ പരീക്ഷിച്ച് ഉറപ്പുവരുത്താനായത്, ഇതെങ്ങനെ 14 നൂറ്റാണ്ട് മുമ്പ് ഖുർആനിൽ വന്നു??
ഇത് അവിചാരിതമായി സംഭവിച്ചതാണെങ്കിൽ, ആ അവിചാരികതയിലും വലിയ അത്ഭുതം ലോകത്ത് സംഭവിച്ചിട്ടില്ല...
ഇനി മുഹമ്മദ് നബി ഉണ്ടാക്കിയതാണെങ്കിൽ, അതായത് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, എഴുത്തും വായനയും പോലും അറിയാത്ത ഒരാട്ടിടയൻ എഴുതിയതാണ് ഇതൊക്കെ എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ,
"this is the greatest MIRACLE in the history of mankind"...!!
മനുഷ്യവംശത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമാണിത്...!!


No comments:
Post a Comment